ഒരു ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ വഴി വിതരണം ചെയ്തു കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിങ്ങിന്റെ പ്രധാന ഘടകങ്ങൾ
ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് പ്ലാറ്റ് ഫോം (Content Marketing Platform)
ഒരു ബിസിനസ് പ്രൊമോഷന് ആവശ്യമായ ഓൺലൈൻ പരസ്യങ്ങൾ അടങ്ങിയ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ഒക്യാറ്റ് കോൺടെന്റ് മാർക്കറ്റിംഗ് പ്ലാറ്റഫോമിലെ മാർക്കറ്റിംഗ് പേജുകൾ, ലോക്കൽ വെബ് ഡിറക്ടറികൾ, റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി വിതരണം ചെയ്തു ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്ന സേവനമാണ് ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ്.
സംരംഭകർക്ക് തന്നെ വളരെ ലളിതമായ രീതിയിൽ കണ്ടെന്റ് പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ആവശ്യമായ സംവിധാനം ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ലഭ്യമാക്കിയിരിക്കുന്നു. .
ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നത് പോലെ തന്നെ ഓൺലൈൻ കാറ്റലോഗ് ഒരു വെബ് അഡ്രസ്സിൽ അല്ലെങ്കിൽ ഒരു വെബ്സൈറ്റിന്റെ സബ് ഡൊമൈനിൽ നിർമ്മിക്കാൻ സാധിക്കുന്നു.
ഓൺലൈൻ കാറ്റലോഗ് (Online Catalog)
ഒരു ബിസിനസിന് വേണ്ടി ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു.
വിവിധ കമ്പനികൾ അവരുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കൾക്കു ഉൽപ്പന്നങ്ങളുടെ വിലയെയും സവിശേഷതകളെയും കുറിച്ച് അറിയിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ് ഓൺലൈൻ കാറ്റലോഗ്.
ഒക്യാറ്റ് കോൺടെന്റ് മാർക്കറ്റിംഗ് പേജുകൾ ( Content Martketing Pages)
ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിർമ്മിക്കുന്ന മാർക്കറ്റിംഗ് പോർട്ടലുകളിൽ മാർക്കറ്റിംഗ് പേജുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈൻ അഡ്വെർടൈസ്മെന്റുകൾ പ്രസിദ്ധീകരിക്കുവാൻ കാറ്റഗറി / കീവേർഡുകൾ അടിസ്ഥാനമാക്കി മാർക്കറ്റിംഗ് പേജുകൾ നിർമ്മിക്കുന്നു. സെർച്ച് എഞ്ചിനുകളിലെ സെർച്ച് റിസൾട്ടിൽ ഉൾപ്പെടുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കുവാൻ മാർക്കറ്റിംഗ് പേജുകളിൽ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈൻ കാറ്റലോഗ് കോൺടെന്റ് മാർക്കറ്റിംഗ് പേജുകൾ വഴി വിതരണം ചെയ്യുന്നു.
കണ്ടെന്റ് മാനേജ്മന്റ് സിസ്റ്റം (Content Management System)
ഒരു വെബ് പേജ് അടിസ്ഥാനമാക്കിയുള്ള കണ്ടെന്റ് സൃഷ്ടിക്കാനും പരിഷ്കരിക്കാനും ആവശ്യമായ ഒരു സോഫ്റ്റ്വെയർ സംവിധാനമാണ് കോൺടെന്റ് മാനേജ്മന്റ് സിസ്റ്റം എന്നറിയപ്പെടുന്നത്. ടെക്സ്റ്റ്, ഗ്രാഫിക്സ്, ഫോട്ടോകൾ, വീഡിയോ, ഓഡിയോ, മാപ്പുകൾ തുടങ്ങിയ തരത്തിലുള്ള കണ്ടെന്റ് പ്രദർശിപ്പിക്കുന്നതും ഉപയോക്താവുമായി സംവദിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനും കണ്ടെന്റ് മാനേജ്മന്റ് സിസ്റ്റം സഹായിക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിന്റെ ഭാഗമായി കണ്ടെന്റ് മാനേജ്മന്റ് സിസ്റ്റം ലഭ്യമാണ്. കംപ്യൂട്ടറിലും മൊബൈൽ ഫോണിലും ഉപയോഗിക്കാൻ തക്കവണ്ണം കണ്ടെന്റ് മാനേജ്മന്റ് സിസ്റ്റം രൂപപ്പെടുത്തിയിരിക്കുന്നു.
റെഫെറൽ നെറ്റ്വർക്ക് (Business Circle)
ഒരു ബിസിനസ് പ്രമോഷന് ആവശ്യമായ ഓൺലൈൻ കാറ്റലോഗ് വ്യത്യസ്ത കമ്പനികളുടെ റെഫെറൽ നെറ്റ്വർക്ക് വഴി സൗജന്യമായി വിതരണം ചെയ്തു ഓൺലൈൻ മാർക്കറ്റിംഗ് സാധ്യമാക്കുന്നു.
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കിയിരിക്കുന്ന ഒരു കൂട്ടം ബിസിനസുകളാണ് ‘റെഫെറൽ നെറ്വർകിൽ ’ ഉണ്ടാവുന്നത്. ഒരോ ബിസിനസ്സുകൾക്കും അവരവരുടേതായ റെഫെറൽ നെറ്റ്വർക്ക് രൂപീകരിക്കാൻ സാധിക്കുന്നു.
ഒരു ബിസിനസ് സർക്കിളിൽ അംഗമാകുന്ന സംരഭങ്ങൾ പരസ്പരം പരസ്യപ്പെടുത്തുവാൻ സഹായിക്കുന്നു. അത് വഴി, വെബ് ട്രാഫിക്, ആധികാരികത, ബിസിനസ് ലീഡുകൾ വർധിപ്പിക്കാൻ സാധിക്കുന്നു. പരസ്പരം മത്സരിക്കാൻ സാധ്യതയുള്ള ഒരേ ബിസിനസ്സുകളെ ഒരു ബിസിനസ് സർക്കിളിൽ ഉൾപ്പെടുത്തറില്ല.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ (Search Engine Optimization)
സെർച്ച് എഞ്ചിൻ റിസൾട്ടുകളിൽ ബിസിനസ്സിന്റെ സാന്നിധ്യം ഓൺലൈൻ മാർക്കറ്റിംഗിൽ ഒഴിച്ച് കൂടാനാവാത്തതു തന്നെ. ഒരു ബിസിനസിനെ വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ചൊള്ള സെർച്ച് റിസൾട്ടിൽ ഉൾപ്പെടുത്തുന്ന ക്രമീകരണത്തെ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ എന്ന് വിളിക്കുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് പേജുകൾ സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ ചെയ്യുവാൻ തക്കവണ്ണ മുള്ള വ്യത്യസ്ത ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അനുയോജ്യമായ കീവേർഡുകൾ ഉൾപ്പെടുത്തിയി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ കാറ്റലോഗിലെ പേജുകൾ സെർച്ച് എൻജിൻ ഒപ്റ്റിമൈസെഷന് സഹായകമായിത്തീരുന്നു.
സോഷ്യൽ മീഡിയ കണ്ടെന്റ് (Social media Content)
ഒരു ബിസിനസ്സിന്റെ പരസ്യങ്ങൾ തുടർച്ചായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിനേക്കാൾ ഗുണകരം ആകുന്നത് “നിങ്ങളുടെ സേവനം വഴിയോ പ്രോഡക്റ്റ് ഉപയോഗിച്ചോ ഒരു ഉപഭോക്താവിന്റെ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിക്കുക എന്നതാണ്”.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് പേജുകൾ ഫേസ്ബുക് / വാട്സാപ്പ് വഴി സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
ലൈവ് റിപ്പോർട്ട് (Live Report)
ഓൺലൈൻ കാറ്റലോഗ് സംബന്ധമായ വിവരങ്ങൾ അടങ്ങിയ ലൈവ് റിപ്പോർട്ട് ലഭ്യമാക്കിയിരിക്കുന്നു