നിലവിലുള്ള ബിസിനസ് വെബ്സൈറ്റും ഓക്കറ്റ് സേവനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
ഒരു വെബ്സൈറ്റ് ഉപയോഗിക്കാത്ത ഒരു മീഡിയം സൈസ് ബിസിനസിനെ സംബന്ധിച്ചു ഓക്കറ്റ് (ocat) തുടങ്ങിയാൽ മറ്റൊരു വെബ്സൈറ്റിന്റെ ആവശ്യമില്ല എന്ന് തന്നെ പറയാം. പക്ഷെ വ്യത്യസ്തമായ ഡിസൈൻ, അനിമേഷൻ, അല്ലെങ്കിൽ മറ്റു തരത്തിലുള്ള പ്രത്യേകതകൾ വേണം എന്ന് തോന്നുന്നവർക്ക് മറ്റൊരു പുതിയ വെബ്സൈറ്റ് നിർമ്മിക്കാവുന്നതാണ്.
ബിസിനസ് ഓക്കറ്റ് (Business Ocat) ഉള്ളടക്കത്തിന്റെ കാര്യത്തിൽ ആണ് ശ്രദ്ധ ചെലുത്തുന്നത്. നമ്മൾ മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന സേവനങ്ങളോ, ഉത്പന്നങ്ങളെക്കുറിച്ചോ, ഏതെങ്കിലും ബ്രാൻഡിനെക്കുറിച്ചോ വ്യക്തമായി പ്രസിദ്ധീകരിക്കുകയും അതിലേക്കു ലേഖനങ്ങളിൽ നിന്നോ വീഡിയോകളിൽ നിന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങളിൽ നിന്നോ ഉപഭോക്താക്കളെ എത്തിക്കുക എന്നതാണ് ഓക്കറ്റ് (Ocat) മൂലം സാധിക്കുന്നത്.
നമ്മുടെ ഒരു ആശയം അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തെ ക്കുറിച്ചുള്ള വിമർശനം നമ്മുടെ ഓക്കറ്റ് വാർത്ത ആയി പ്രസിദ്ധീകരിച്ചതിന് ശേഷം, അതിന്റെ അഡ്രസ്/ലിങ്ക് ഫേസ്ബുക്കി പേജുകളിലോ, അക്കൗണ്ടുകളിലോ, whatsap ഗ്രൂപ്പുകളിലോ ചെയ്യാവുന്നതാണ്. നിങ്ങൾ പബ്ലിഷ് ചെയ്ത കാര്യം നിങ്ങള്ക്ക് എഡിറ്റ് ചെയ്യാമെന്നുള്ളതും, എത്ര പേര് സന്ദര്ശിച്ചു എന്നുള്ളതും മനസ്സിലാക്കാവുന്നതാണ്. ഈ വാർത്താ പേജിൽ നിന്നുള്ള ലിങ്കുകൾ നിങ്ങള്ക്ക് കൂടുതൽ ലീഡുകളും ബ്രാൻഡ് വാല്യൂവും നേടിത്തരും എന്നുള്ളത് നിസംശയം പറയാൻ സാധിക്കും.
ഇതുകൂടാതെ മറ്റനവധി സാങ്കേതിക ഗുണങ്ങൾ ഓക്കറ്റ് (ocat ) നൽകുന്നു. വളരെ ലളിതമായ രീതിയിൽ എല്ലാ പേജുകളും ലേഖനങ്ങളും എഡിറ്റ് ചെയ്യാവുന്ന ഒരു പാനൽ ഉപയോച്ചിരിക്കുന്നു. സെർച്ച് എഞ്ചിനുകൾക്കു അനുയോജ്യമായ രീതിയിലുള്ള പേജ് ഘടനയും ലിങ്കുകളും. കൂടാതെ Enterprise level ക്ളൗഡ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. എല്ലാ ലാംഗ്വേജ്(utf ) കളും ഇതിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.