എന്താണ് ഓക്കറ്റ് (Ocat) എന്ന സേവനം കൊണ്ട് ലക്ഷ്യമിടുന്നത്?.
ഇന്റർനെറ്റ് സേവനമുള്ള സ്മാർട്ട് ഫോണുകളുടെ ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ, സെർച്ച് എൻജിൻ, വാട്സാപ്പ് തുങ്ങിയവയിലൂടെ സൗജന്യമായി ചെയ്യാവുന്ന ഓൺലൈൻ മാർകെറ്റിംഗിനെ സാധാരണ സംരംഭകർക്ക് പ്രാപ്തമാക്കുക എന്നുള്ളതാണ് ഓക്കറ്റ് (ocat) ലക്ഷ്യമിടുന്നത്.
സാധാരണ വാട്സാപ്പ്, ഫേസ്ബുക് പേജ് ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്ക് കൂടുതൽ എളുപ്പത്തിലും അധികാരികമായും ഓക്കറ്റ് എന്ന സേവനം ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. വളരെ ചെറിയ ചിലവിൽ തുടങ്ങാവുന്നതും സംരഭകന് തന്നെ എല്ലാക്കാര്യങ്ങളും ചെയ്യാമെന്നതും ഇതിന്റെ പ്രധാന ആകര്ഷകങ്ങളിലൊന്നാണ്. പ്രധാനമായും സേർച്ച് എഞ്ചിനുകളിൽ ലിസ്റ്റു ചെയ്യാൻ ഉതകുന്ന രീതിയിൽ തയ്യാർ ചെയ്യപ്പെട്ടതാണ് ഓക്കറ്റ്. കൂടാതെ, സെർച്ച് എൻജിനിൽ വരാൻ ഉതകുന്ന രീതിയിലുള്ള കാര്യങ്ങൾ എല്ലാം ഓരോ ഉപഭോതാവിനെയും പരിശീലിപ്പിക്കുന്നതാണ്.